03 August Monday

വിദ്യാർഥികൾക്ക്‌ മാനസിക പിന്തുണ കരുതലോടെ ‘ഒപ്പ'മുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കോഴിക്കോട്   
മാറുന്ന ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കൗമാരക്കാരെ സജ്ജരാക്കാനും വിദ്യാർഥികളിലെ മാനസികാരോഗ്യ സംരക്ഷണം ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നടപ്പാക്കുന്ന ടെലി കൗൺസലിങ് പദ്ധതി "ഒപ്പം' ജില്ലയിൽ  ആരംഭിച്ചു. സ്കൂൾ തുറക്കുന്നത് നീണ്ടുപോകുന്നതിനാലും ഓൺലൈൻ പഠന രീതികളോടുള്ള പരിചയമില്ലായ്മ കാരണവുമുള്ള മാനസിക സമ്മർദം ലഘൂകരിക്കാനാണ് പദ്ധതി‌. 
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകരുടെ ഫോണിൽ വിളിച്ചും വാട്സ്‌ആപ്പ് സന്ദേശങ്ങളയച്ചും പ്രശ്നപരിഹാരം തേടാം.  
ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസന്റ്‌ കൗൺസലിങ് സെല്ലിന്റെ ജില്ലാ ഘടകമാണ്‌ നേതൃത്വം. പരിശീലനം നേടിയ അധ്യാപകരാണ് കൗൺസലിങ്‌ നൽകുന്നത്.  ഡോ. പി കെ ഷാജി (ജില്ലാ കോ–-ഓഡിനേറ്റർ), പി  മാധവാനന്ദ് (ജോയിന്റ് കോ–-ഓഡിനേറ്റർ), കബീർ പറപ്പൊയിൽ (വിദ്യാഭ്യാസ ജില്ലാ കൺവീനർ), അൻവർ അടുക്കത്ത് (വിദ്യാഭ്യാസ ജില്ലാ കൺവീനർ) എന്നിവരാണ് സംഘാടകർ.   
ഫോൺ: 9495617949, 9495883497, 9744045204, 9961771189, 9074425195.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top