കോഴിക്കോട്
പരമ്പരാഗത തൊഴിലായി അംഗീകരിച്ച്, ലോറി ട്രാൻസ്‌പോർട്ട് ഏജന്റുമാരായ മുഴുവൻ യൂണിയൻ അംഗങ്ങൾക്കും സർക്കാർ ലേബർ കാർഡ് അനുവദിക്കണമെന്ന് ജില്ലാ ലോറി ട്രാൻസ്‌പോർട്ട് ഏജൻസീസ് യൂണിയൻ (സിഐടിയു) 32–-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് വി വേണുഗോപാൽ അധ്യക്ഷനായി. കുടുംബസഹായ സംരക്ഷണ ഫണ്ട് സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മുവും എസ്‌എസ്‌എൽസി വിജയികൾക്കുള്ള ഉപഹാരം അഡ്വ. അബ്ദുൾ നാസറും വിതരണംചെയ്‌തു.
ജനറൽ സെക്രട്ടറി എം റഷീദ് റിപ്പോർട്ടും ട്രഷറർ ടി അബ്ദുൾ റഹീം കണക്കും അവതരിപ്പിച്ചു. സിഐടിയു സിറ്റി ഏരിയാ പ്രസിഡന്റ് സി നാസർ, ഫെഡറേഷൻ പ്രസിഡന്റ് കെ എം അഷ്‌റഫ്, എൻ ഇ അഷ്‌റഫ്, എം സി റാഫേൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി വേണുഗോപാൽ (പ്രസിഡന്റ്), ടി അബ്ദുൾ റഹീം, പി വി സുലൈമാൻ (വൈസ് പ്രസിഡന്റുമാർ), എം റഷീദ് (ജനറൽ സെക്രട്ടറി), കെ അനിൽകുമാർ, എൻ പി ആലിക്കോയ (സെക്രട്ടറിമാർ), ടി പി സുധീർബാബു (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..