കോഴിക്കോട്
കേരള ഹാർട്ട് റിഥം സൊസൈറ്റി (കെഎച്ച്ആർഎസ്) ഹൃദ്രോഗ വിദഗ്ധരുടെ വാർഷിക സമ്മേളനം പ്രസിഡന്റ് ഡോ. നാരായണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. പേസ് മേക്കർ, ഡീഫിബ്രിലേറ്റർ, ഹൃദയമിടിപ്പിനുള്ള മാപ്പിങ് സാങ്കേതിക വിദ്യ, ക്ലിനിക്കൽ ഇലക്‌ട്രോഫിസിയോളജി എന്നിവയിൽ സെഷനുകൾ നടന്നു.
ഓർഗനൈസിങ് സെക്രട്ടറി ഡോ. അനീസ് താജുദീൻ, ചെയർമാൻ ഡോ. പി കെ അശോകൻ, സെക്രട്ടറി ഡോ. ഭീം ശങ്കർ എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര വിദഗ്‌ധരും സംസ്ഥാനത്തെ ഹൃദ്രോഗ വിദഗ്ധരും രണ്ടു ദിവസത്തെ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..