23 May Monday

സ്‌കൂൾ ആധുനികമാക്കാൻ
ടിങ്കറിങ്‌ ലാബ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
കോഴിക്കോട്‌
ശാസ്‌ത്രാഭിരുചിയുള്ള കുട്ടികൾക്ക്‌ പുതുവഴി നൽകാൻ സമഗ്ര ശിക്ഷാ കേരളം. സയൻസ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവർത്തന മേഖലയായ ടിങ്കറിങ്‌ ലാബ്‌ സ്‌കൂളുകളിൽ ഒരുക്കും. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ശാസ്‌ത്രാവബോധം വളർത്തുന്നതിനുവേണ്ടിയുള്ളതാണിത്‌.  ക്ലാസിൽ പഠിക്കുന്ന ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുന്ന ടിങ്കറിങ്‌ ലാബുകൾ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപ എസ്എസ്‌കെ അനുവദിക്കും. 
ആർഇസി എച്ച്എസ്എസ് ചാത്തമംഗലം, അവിടനല്ലൂർ എൻഎൻ കക്കാട് സ്മാരക എച്ച്എസ്എസ്, വടകര  മേപ്പയിൽ ഗവ. സംസ്‌കൃതം എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഈ അധ്യയനവർഷം ലാബുകൾ ആരംഭിക്കുമെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം അറിയിച്ചു. 
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), റോബോട്ടിക്‌സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ ലാബിലുണ്ടാകും. ഇതിനുപുറമെ ത്രി-ഡി പ്രിന്റർ, സെൻസർ ടെക്‌നോളജി കിറ്റുകൾ, മിനിയേച്ചർ ഇലക്‌ട്രോണിക്‌സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top