28 January Friday
കിണറിനായി സ്ഥലം നൽകിയത്‌ നെടും കല്ലേൽ ജോസ്

മരുതോറക്കുന്നിൽ 
വേനലിലും കുടിവെള്ളം

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021
മുക്കം
മുക്കം നഗരസഭയിലെ കല്ലുരുട്ടിക്ക് സമീപത്തെ മരുതോറ കുന്നിൽ ഇനി വേനലിലും കുടിവെള്ളമെത്തും.  പദ്ധതിക്ക് കിണർ കുഴിക്കാൻ നെടും കല്ലേൽ ജോസ്  സ്ഥലം വിട്ടുനൽകിയതോടെ  വേനലിലും ഇവിടെ   വെള്ളമെത്തും. 56 കുടുംബങ്ങൾ താമസിക്കുന്ന ഈ കുന്നിൽനിന്ന്‌ അധികം അകലെയല്ലാതെയാണ്‌  ഇരുവഴിഞ്ഞി പുഴ ഒഴുകുന്നത്.  എന്നാൽ മണ്ണിൽ നിന്ന്‌ അധികം താഴ്‌ചയിൽ അല്ലാതെയുള്ള  ഒറ്റപ്പാറ  കിണർ കുഴിക്കാൻ തടസമായി.  വേനലിൽ   ഈ പ്രദേശത്ത് മാത്രം കുടിവെള്ള വിതരണത്തിന് ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ഓരോ വർഷവും ചെലവിടുന്നത്.
  വെള്ളം കിട്ടുന്നിടത്ത് കിണർ കുഴിച്ചാലേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് കിണർ കുഴിക്കാൻ ആവശ്യമായ സ്ഥലം അളന്ന് എടുത്തോ എന്ന വാഗ്ദാനവുമായി ജോസ്  കൗൺസിലറെ സമീപിക്കുന്നത്. റോഡരികിലെ കണ്ണായ സ്ഥലമാണ് ഇദ്ദേഹം കിണർ കുഴിക്കാനായി നൽകിയത്. കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി എൽ കെ ഹരീഷ് സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top