28 November Sunday

‘ഞങ്ങളെ സ്‌കൂൾ തുറക്കാണല്ലോ...’

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കോഴിക്കോട്‌ 
‘ഞങ്ങളെ സ്‌കൂൾ തുറക്കാണല്ലോ... ഞങ്ങള്‌ വീണ്ടും കാണാണല്ലോ... എന്നുതുടങ്ങി,  സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്ന "സ്കൂൾ തുറന്നൂ ട്ടോ...’ എന്ന വീഡിയോ ഗാനം പങ്കുവയ്‌ക്കുന്നത്‌ മഹാമാരിയുടെ പ്രതിരോധത്തെക്കുറിച്ച്‌. സ്‌കൂൾ ജീവിതത്തിലേക്ക്‌ വീണ്ടുമെത്തുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗാനാവിഷ്‌കാരമാണിത്‌.  
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര(ഡയറ്റ്)ത്തിന്റെ പിഎസ്ടിഇ കലാവിദ്യാഭ്യാസ വിഭാഗം വിഭാവനംചെയ്ത കല, കുട്ടി, കുടുംബം പദ്ധതിയുടെ ഭാഗമായാണ്‌ വീഡിയോ ഗാനം തയ്യാറാക്കിയത്‌.  
 നടൻ ഇർഷാദ് അലി പ്രകാശനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ എന്നിവർ സംസാരിച്ചു. ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗം ലക്ചറർ മിത്തു തിമോത്തി  ഗാനത്തിന്റെ ആശയവും ഏകോപനവും സന്തോഷ് നിസ്വാർഥ  രചനയും സംഗീതവും ശിവദാസ് പൊയിൽക്കാവ് സംവിധാനവും  പ്രമോദ് ബാബു, ടി ടി അഭിനന്ദ് എന്നിവർ ക്യാമറയും  ടി മൻസൂർ എഡിറ്റിങ്ങും കെ എം മുഹമ്മദ് ബഷീർ ആനിമേഷനും നിർവഹിച്ചു. സീനിയർ ലക്ചറർ ഡോ. ബാബു വർഗീസ്, ഹാരൂൺ അൽ ഉസ്മാൻ,  ഷാജി കാവിൽ, സി ജി സുമേഷ്, പി സതീഷ് കുമാർ എന്നിവർ പിന്തുണയേകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top