27 October Wednesday

പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

ഹർത്താലിനെ തുടർന്ന് ഭക്ഷണം ലഭിക്കാതെയായവർക്ക് കൂരാച്ചുണ്ട് നിന്നുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ നഗരത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു

കോഴിക്കോട്‌ 
ഹർത്താൽ ദിനത്തിലും വയറെരിയാതിരിക്കാൻ ഡിവൈഎഫ്‌ഐയുടെ കരുതൽ. നാലായിരം പൊതിച്ചോറുമായാണ്‌  കൂരാച്ചുണ്ടിൽനിന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരത്തിലെത്തിയത്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ്‌ നൽകി. കടകൾ തുറക്കാത്തതിനാൽ ഭക്ഷണം ലഭിക്കുമോയെന്ന ആശങ്കലിലായിരുന്നവർക്ക്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി. നഗരത്തിന്റെ  വിവിധ ഭാഗങ്ങളിൽ ഭക്ഷണം കിട്ടാൻ വിഷമിച്ചവർക്കും ഭക്ഷണമെത്തിച്ചു. പാളയം, മെഫ്യൂസിൽ ബസ്‌സ്റ്റാൻഡ്‌ പരിസരം, മെഡിക്കൽ കോളേജ്‌ പരിസരം, മാവൂർ റോഡ്‌ എന്നിവിടങ്ങളിലും പൊതിച്ചോറ്‌ വിതരണം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top