പൂനൂർ
ഉണ്ണികുളം പഞ്ചായത്തിലെ നേരോത്ത് പ്രവർത്തിക്കുന്ന ഐസ് ഫാക്ടറിയിൽ നിന്നും അമോണിയ ചോർന്നു. വ്യാഴം പകൽ 12 30ന് പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടാവുകയും അമോണിയ പരിസരപ്രദേശങ്ങളിലേക്ക് പരക്കുകയുമായിരുന്നു. 150 മീറ്ററോളം ചുറ്റളവിൽ ആളുകൾക്ക് ശ്വാസ തടസ്സവും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും ഉണ്ടായി. പ്രദേശത്തെ മരങ്ങളും ചെടികളും കരിഞ്ഞുണങ്ങി. പ്രദേശത്ത് മഴയുണ്ടായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് കോഴിക്കോട് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരെത്തി പരിശോധിച്ച് അമോണിയയാണെന്ന് സ്ഥിരീകരിച്ചു.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും യോഗ്യരായ ടെക്നീഷ്യന്മാരെ നിയോഗിക്കാതെയും തുടങ്ങിയ കമ്പനിയിലെ യന്ത്രങ്ങളും മറ്റേതോ കമ്പനി ഒഴിവാക്കിയതാണെന്ന് ആരോപണമുണ്ട്. ജനസാന്ദ്രതകൂടിയ പ്രദേശമാണിത്. ധാരാളം ആളുകൾ വെള്ളം എടുക്കുന്ന കിണർ കൂടി അടുത്തായുണ്ട്. 500 മീറ്റർ മീറ്റർ ചുറ്റളവിൽ ഹയർസെക്കൻഡറി സ്കൂളും, ഹെൽത്ത് സെന്ററുമുണ്ട്. കമ്പനി തുറക്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അധികാരികൾക്ക് പരാതിയും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..