19 September Sunday

ഭിന്നശേഷിക്കാർക്കുള്ള 
തെറാപ്പികളും തൊഴിൽ 
പരിശീലനവും പുനരാരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
സ്വന്തം ലേഖിക
കോഴിക്കോട്‌
കോവിഡിൽ തടസ്സപ്പെട്ട ഭിന്നശേഷിക്കാരുടെ തെറാപ്പികളും തൊഴിൽ പരിശീലനവും പുനരാരംഭിക്കുന്നു. സാമൂഹിക നീതി വകുപ്പിനു കീഴിലെ ആശാഭവനുകൾ, ഭിന്നശേഷി സദനുകൾ, പ്രത്യാശ ഭവനങ്ങളിലുള്ള മുഴുവൻ പേരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കി അടുത്ത മാസത്തോടെ ഈ സേവനങ്ങൾ ആരംഭിക്കും. പദ്ധതി നടപ്പാക്കാനായി വിവിധ ഏജൻസികൾ താൽപ്പര്യപത്രങ്ങൾ സമർപ്പിച്ചു.  
ഭിന്നശേഷിക്കാരുടെ മാനസിക–-ശാരീരിക പരിചരണത്തിനും പിന്തുണയ്‌ക്കുമായി സംഗീത തെറാപ്പി, യോഗതെറാപ്പി, സൈക്യാട്രിക്‌ സർവീസസ്‌ ആൻഡ്‌ ഫിസിയോതെറാപ്പി എന്നിവയും നൈപുണി വികസനത്തിനായി  വൊക്കേഷണൽ ആൻഡ്‌ സ്‌കിൽ ഡെവലപ്പ്‌മെന്റ്‌  പ്രോഗ്രാമുമുണ്ട്‌. രണ്ടുവർഷം മുമ്പ്‌ ആരംഭിച്ച വിവിധ തെറാപ്പികൾക്ക്‌   മികച്ച പ്രതികരണമുണ്ടായെങ്കിലും കോവിഡ്‌ കാരണം പദ്ധതി മുടങ്ങി. 
മുഴുവൻ അന്തേവാസികൾക്കും കോവിഡ്‌ വാക്‌സിൻ നൽകി ഈ സേവനം ആരംഭിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ വിവിധ ഏജൻസികളിൽനിന്നും സംഘടനകളിൽനിന്നും  താൽപ്പര്യപത്രം ക്ഷണിച്ചത്‌. ഓരോ വിഭാഗത്തിലും ആഴ്‌ചയിൽ രണ്ടു ദിവസം ഒരു മണിക്കൂർ വീതമാണ്‌ തെറാപ്പിയും പരിശീലനവും. സാമൂഹിക നീതി വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി ഒമ്പത്‌ സ്ഥാപനങ്ങളിലാണ്‌ ഈ സേവനങ്ങൾ ലഭിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top