26 November Thursday

മുൾമുനയിൽ; ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കോഴിക്കോട്‌ 
കനത്ത മഴയിൽ  മണിക്കൂറുകളോളം ജനങ്ങളെ മുൾമുനയിലാക്കിയ തീപിടിത്തമായിരുന്നു ശനിയാഴ്‌ച നഗരം കണ്ടത്‌. 
വാഹനങ്ങൾക്ക്‌ തീപിടിച്ച്‌ മുകൾനിലയിലേക്ക്‌ പുക ഉയർന്നതോടെ ഏവരും ഭീതിയിലായി. ഒടുവിൽ അഗ്നിരക്ഷാ  സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ. ഈയടുത്ത്‌ നഗരംകണ്ട ഏറ്റവും വലിയ തീപിടിത്തമായിരുന്നു കോട്ടൂളി അപ്പോളോ ഡി വാല ജ്വല്ലറിയിലേത്‌.
 അടച്ചുപൂട്ടൽ കാരണം ജ്വല്ലറി ഔദ്യോഗിക ഉദ്‌ഘാടനം കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ 27നാണ്‌  പ്രവർത്തനം തുടങ്ങിയത്‌.  ശനിയാഴ്‌ച പകൽ 12ന്‌  കെട്ടിടത്തിന്റെ അടിത്തട്ടിലെത്തിയ ജീവനക്കാരിലൊരാളാണ്‌ തീ പടരുന്നത്‌ കണ്ടത്‌.
 മുകളിലേക്ക്‌ ആളിപ്പടർന്ന്‌ കെട്ടിടം മുഴുവൻ തീ വിഴുങ്ങുമെന്ന ഭീതിപടർന്നു. ജീവനക്കാർ മുഴുവൻ എമർജൻസി എക്‌സിറ്റ്‌ വഴി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ മുകൾനിലകൾ മുഴുവൻ പുകയും പൊടിയും നിറഞ്ഞു. 
പുറത്തേക്ക്‌ തീ കാണില്ലായിരുന്നു. ബീച്ച്‌, മീഞ്ചന്ത, വെള്ളിമാട്‌കുന്ന്‌ ഫയർസ്‌റ്റേഷനുകളിൽ നിന്നുള്ള‌  സേന  എത്തിയാണ്‌ തീയണച്ചത്‌.   തീ വീണ്ടും ആളിപ്പടരുമെന്ന ഭീതിയുള്ളതിനാൽ ചുറ്റുംകൂടിയ ആളുകളെ ഡെപ്യൂട്ടി കമീഷണർ എൻ സുജിത്‌ ദാസിന്റെ നേതൃത്വത്തിൽ പൊലീസ്‌ എത്തി മാറ്റുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top