03 August Monday

തെങ്ങിൽ തലകീഴായി കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

തെങ്ങിൽ തലകീഴായി തൂങ്ങിക്കിടന്ന രഘുനാഥിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

പേരാമ്പ്ര
തെങ്ങിൽ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിയെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തെങ്ങുകയറ്റതൊഴിലാളി പറയൻകുന്നത്ത് രഘുനാഥിനെയാണ് രക്ഷപ്പെടുത്തിയത്. കൂത്താളി പഞ്ചായത്തിലെ പൈതോത്ത്   യുവധാരവായനശാലക്ക്‌ മുന്നിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി  നടുവിലെത്തിയപ്പോൾ  പിടുത്തംവിട്ട് പിറകിലേക്ക്  മറിഞ്ഞ് യന്ത്രത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഏണിയിൽ കയറി നാട്ടുകാരൻ രഘുനാഥിനെ  താങ്ങിനിർത്തി.  അഗ്നിസുരക്ഷാ ഓഫീസർമാരായ കെ എം ഷിജു, ഐബി രാഗിൻ എന്നിവർ തെങ്ങിൽ   കയറി യന്ത്രത്തിൽനിന്നും ബെൽറ്റ് മുറിച്ചുമാറ്റി  താഴെയിറക്കി.  താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിന് ചെറിയ പരിക്കുണ്ട്. സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top