20 June Sunday

ആരുമായും കൂട്ടുകൂടും: യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടാൻ മത–-തീവ്രവാദ സംഘടനകളെ ഒപ്പം നിർത്താൻ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി. യുഡിഎഫിനെ അംഗീകരിക്കുന്ന ആരുമായും  കൂട്ടുകൂടാനാണ്‌ യോഗതീരുമാനം. യോജിക്കാവുന്ന കക്ഷികളെയെല്ലാം ചേർത്ത് വിശാല  ഐക്യമുണ്ടാക്കി  എൽഡിഎഫിനെ നേരിടാനാണ്‌ തീരുമാനം.
      ആർഎസ്എസ്, സിപിഐ എം കക്ഷികളുമായി ഐക്യവും വിട്ടുവീഴ്‌ചയും വേണ്ടെന്നും തീരുമാനിച്ചു. 
തദ്ദേശ സ്ഥാപനങ്ങളിൽ എങ്ങനെയും അധികാരം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ നിലപാടുകളിൽ വെള്ളംചേർക്കൽ. വെൽഫെയർ പാർടി, എസ്‌ഡിപിഐ എന്നീ സംഘടനകളെയാണ്‌ യുഡിഎഫ്‌ ഉന്നംവയ്‌ക്കുന്നത്‌. 
വർഗീയതയുമായി കൈകോർക്കാനുള്ള യുഡിഎഫ്‌ തീരുമാനത്തിൽ കോൺഗ്രസിനുള്ളിലും ലീഗിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്‌.
    ലീഗ് ഹൗസിൽ ചേർന്ന ജില്ലാ  യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും ജില്ലാ നേതാക്കളുടെയും യോഗത്തിന്റേതാണ്‌ തീരുമാനം. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്‌ഘാടനംചെയ്‌തു.  യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top