25 August Sunday

മോഷണ ശ്രമത്തിനിടെ യുവതിക്ക‌് കുത്തേറ്റ സംഭവം; പൊലീസ‌് അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
വടകര
വീട്ടമ്മയെ പട്ടാപ്പകൽ മോഷ്ടാവ‌് കത്തികൊണ്ട‌് കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ‌് അന്വേഷണം ഊർജിതമാക്കി.അരയാക്കൂൽ താഴ തോടൻകുനിയിൽ ഷെമീറിന്റെ ഭാര്യ ഷെഹീമ (21) ക്കാണ‌് കുത്തേറ്റത‌്. വയറിന‌് പരിക്കേറ്റ യുവതി ചികിത്സയിലാണ‌്. പരിക്ക‌് ഗുരുതരമല്ല. 
ബുധനാഴ‌്ച പകൽ പന്ത്രണ്ടരയോടെയാണ‌് സംഭവം. വീടിനുള്ളിൽ മുഖംമൂടി ധരിച്ച‌് മോഷണ ശ്രമം നടത്തുന്ന ആളെ കണ്ട‌് യുവതി ബഹളംവെക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ‌് ഇയാൾ യുവതിയെ കത്തികൊണ്ട‌് കുത്തിയത‌്. കറുത്ത പാന്റും ഷർട്ടുമാണ‌് മോഷ്ടാവ‌് ധരിച്ചിരുന്നത‌്.
പ്രധാന വാർത്തകൾ
 Top