മുക്കം
കെഎസ്ടിഎ ദ്വിദിന ജില്ലാ പഠനക്യാമ്പ് കാരമൂല കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, കെ ഷാജിമ, ജില്ലാ സെക്രട്ടറി ആർ എം രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ വിനോദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ ടി കെ ഷാഫി വിദ്യാഭ്യാസ സംഘടനാരേഖ അവതരിപ്പിച്ചു. വി പി രാജീവൻ "വിൽപ്പന ലാഭം സ്വകാര്യവൽക്കരണം’ വിഷയം അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ശനി പകൽ 11ന് ‘മാറുന്ന കാലത്തെ സ്ത്രീയും സമൂഹ വും’ വിഷയം പി എസ് ശ്രീകല അവതരിപ്പിക്കും. കെ പ്രേംകുമാർ ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ വിഷയം അവതരിപ്പിക്കും. ‘ചരിത്ര വിജ്ഞാനവും മിത്തുവത്കരണവും ഇന്ത്യയിൽ’ വിഷയം ഡോ. എം പി മുജീബ് റഹ്മാൻ അവതരിപ്പിക്കും. വൈകിട്ട് ക്യാമ്പ് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..