11 August Tuesday

വാഹനങ്ങളും ഐസൊലേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

അനധികൃതമായി നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പിടികൂടി കസബ സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍

സ്വന്തം ലേഖകന്‍
കോഴിക്കോട്
കോവിഡ് പ്രതിരോധകാലത്ത് വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയതിന് മൂന്ന് ദിവസത്തിനകം പൊലീസ് പിടിച്ചെടുത്തത് 731 വാഹനങ്ങൾ. അകാരണമായി പുറത്തിറങ്ങിയതിന് മൂന്നുദിവസത്തിനിടെ 839 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. 
 കോഴിക്കോട് സിറ്റിയിലും വടകര റൂറലിലുമായി വെള്ളിയാഴ്ച പിടികൂടിയത് 106 വാഹനങ്ങൾ. സിറ്റിയിൽ 83 വാഹനങ്ങളാണ് പിടിച്ചത്. ഇതിൽ 78 ഇരുചക്രവാഹനങ്ങളും രണ്ട് കാറുകളും മൂന്ന് ഓട്ടോറിക്ഷയുമാണ്. 23 വാഹനങ്ങളാണ് വടകര റൂറൽ പൊലീസ് പിടികൂടിയത്. വടകര റൂറലിൽ ബുധനാഴ്ച 106 വാഹനങ്ങളും വ്യാഴാഴ്ച 132 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 
കോഴിക്കോട് സിറ്റിയിൽ ബുധനാഴ്ച 279 വാഹനങ്ങളും വ്യാഴാഴ്ച 108 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പിടികൂടിയ വാഹനങ്ങൾ അടച്ചിടൽ അവസാനിക്കുന്ന 21 വരെ പൊലീസ് കസ്റ്റഡിയിലായിരിക്കും. വടകര റൂറലിൽ ആകെ 216 പേർക്കെതിരെയാണ് കേസെടുത്തത്.
 116 പേർക്കെതിരെ ബുധനാഴ്ചയും 77 പേർക്കെതിരെ വ്യാഴാഴ്ചയും 23 പേർക്കെതിരെ വെള്ളിയാഴ്ചയും കേസെടുത്തു. 
സിറ്റി പൊലീസിന് കീഴിൽ  623 പേർക്കെതിരെയാണ് കേസുള്ളത്. ബുധനാഴ്ച 330 പേർക്കെതിരെയും വ്യാഴാഴ്ച 210 പേർക്കെതിരെയും വെള്ളിയാഴ്ച 83 പേർക്കെതിരെയും കേസെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top