വടകര
വടകര മുകച്ചേരിയിലുണ്ടായ തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ഫെെബര്‍ വള്ളം തകര്‍ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാല കരയിലേക്ക് അടിച്ചുകയറിയാണ് വള്ളങ്ങൾ തകർന്നത്. വ്യാഴം പുലർച്ചെ മൂന്നോടെയാണ് സംഭവം. മുഹമ്മദ് ചേരൻ, അഫ്സൽ കോട്ടക്കൽ, റിയാസ് എടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്. ആറുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മൂന്ന് വള്ളങ്ങളും പൂർണമായും തകർന്നു. വള്ളങ്ങൾ തകർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം വഴിമുട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..