18 May Wednesday

തെയ്യപ്പാറയിൽ 
നിരവധി പേർക്ക് തേനീച്ചയുടെ 
കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

 കോടഞ്ചേരി

പഞ്ചായത്തിലെ  തെയ്യപ്പാറ അങ്ങാടിയിൽ പഞ്ചായത്തംഗത്തിനും പൊലീസുകാരനുമടക്കം നിരവധിപേർക്ക് വലിയ ഇനത്തിൽപ്പെട്ട കാട്ടുതേനീച്ചയുടെ കുത്തേറ്റു. പഞ്ചായത്തംഗം രാജു  വെട്ടിക്കാമല, കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി കെ  പ്രവീഷ് ,റഫീക്ക് തട്ടാരപൊയിൽ തുടങ്ങിയവർക്കാണ് കുത്തേറ്റത്.
കഴിഞ്ഞ ദിവസം തേനീച്ചയുടെ കുത്തേറ്റ പഞ്ചായത്തംഗം രാജു  ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വ്യാഴാഴ്ച കുത്തേറ്റ സിപിഒ പി കെ പ്രവീഷ് കോടഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും  റഫീഖ് താമരശേരി സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞദിവസം തേവർ  മലയിൽ  തേനീച്ചയുടെ ആക്രമത്തിൽനിന്ന്‌ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ് കൈ ഒടിഞ്ഞ മതാപാറ ബിനു കോഴിക്കോട്
മെഡിക്കൽ കോളേജ് ആ ശുപത്രി യിൽ ശസ്ത്രക്രിയക്ക്‌ വിധേയനായി. കഴിഞ്ഞദിവസം ഉദയനഗർ ഭാഗത്തും നിരവധിപേർക്ക്  തേനീച്ചയുടെ കുത്തേറ്റിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top