25 May Wednesday

നാളികേര വികസന കോർപറേഷൻ 
പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കോഴിക്കോട്‌
നാളികേര വികസന കോർപറേഷനും വേങ്ങേരി കാർഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും  നാളികേര സംഭരണം ആരംഭിച്ചു. കൃഷിഭവനിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10  മുതൽ വൈകിട്ട്‌ നാല്‌ വരെ വേങ്ങേരിയിലുള്ള കാർഷിക വിപണന കേന്ദ്രത്തിലുള്ള നാളികേര ഡ്രയർ യൂണിറ്റിൽ കിലോക്ക് 32 രൂപ നിരക്കിൽ കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കും.
കൃഷിഭവൻ സർട്ടിഫിക്കറ്റ് പ്രകാരമുള്ള ഒരു വർഷത്തെ ഉൽപ്പാദനത്തിന്റെ ആറിലൊന്ന്‌ തൂക്കം രണ്ട്‌ മാസത്തിലൊരിക്കൽ താങ്ങുവില പ്രകാരം എടുക്കും.
നാളികേര വികസന കോർപറേഷൻ ചെയർമാൻ എം നാരായണൻ  ആദ്യ സംഭരണത്തിന്റെ തുക  കർഷകനായ മള്ളാരുവീട്ടിൽ  ചന്ദ്രന് ചെക്ക്  നൽകി നിവഹിച്ചു.  നാളികേര വികസന കോർപറേഷൻ എംഡി എം കെ സിദ്ധാർഥൻ, കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രം സെക്രട്ടറി സി പി സൈബുന്നീസ, അസിസ്റ്റന്റ് സെക്രട്ടറി  അജയ് അലക്സ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top