26 January Wednesday

കർഷക സമരത്തിന് ഐക്യദാർഢ്യം: വടകരയിൽ തൊഴിലാളി കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
വടകര
ഒരു വർഷമായി കേന്ദ്ര സർക്കാരിന്റെ  കാർഷിക നിയമങ്ങൾക്കെതിരെ പൊരുതുന്ന ഡൽഹിയിലെ കർഷകർക്ക്‌ തൊഴിലാളികളുടെ ഐക്യദാർഢ്യം. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടന്ന തൊഴിലാളി കൂട്ടായ്മ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ സി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡന്റ്‌ എ കെ ബാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ വി കെ വിനു, പി സി സുരേഷ്, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു.
ഒഞ്ചിയം 
സിഐടിയു ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളിയിൽ നടന്ന ഐക്യദാർഢ്യ കുട്ടായ്മ സിഐടിയു ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘടനം ചെയ്തു. 
സുരേഷ് ചെറിയാണ്ടി അധ്യക്ഷനായി. കെ സജിത്ത്, ഒ കെ ഷാജി, പി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സി പി സോമൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top