ഒഞ്ചിയം
കൂത്തുപറമ്പ് രക്തസാക്ഷിദിനം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഒഞ്ചിയം ബ്ലോക്കിൽ വിപുലമായി ആചരിച്ചു . മുഴുവൻ യൂണിറ്റിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. വൈകിട്ട് ബൂത്ത് കേന്ദ്രങ്ങളിൽ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചു.
ചോമ്പാല മേഖലയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ വി ലേഖ ഉദ്ഘാടനംചെയ്തു. വി സി കലേഷ്, എസ് ആശിഷ് എന്നിവർ സംസാരിച്ചു. അഴിയൂർ മേഖലയിൽ ബ്ലോക്ക് സെക്രട്ടറി കെ പി ജിതേഷ് ഉദ്ഘാടനം ചെയ്തു. പി സുബി, രമ്യ കരോടി എന്നിവർ സംസാരിച്ചു.
വെളളികുളങ്ങര മേഖലയിൽ ബ്ലോക്ക് പ്രസിഡന്റ് കെ ഭഗീഷ് ഉദ്ഘാടനംചെയ്തു.പി എം രമ്യ, വിനീത് കെ, സച്ചിൻ എന്നിവർ സംസാരിച്ചു.
ചോറോട് മേഖലയിൽ ബ്ലോക്ക് ട്രഷറർ എൻ നിധിൻ ഉദ്ഘാടനംചെയ്തു, കെ കെ ബബിത്ത് സംസാരിച്ചു. ഒഞ്ചിയം മേഖലയിൽ കെ സി അനുപ് ഉദ്ഘാടനംചെയ്തു . ആർ ജഗത്ത്, ആർ കെ ശ്രീതു, വൈശാഖ്, അതുൽ ബി മധു എന്നിവർ സംസാരിച്ചു
കുന്നുമ്മക്കര മേഖലയിൽ ബ്രിജിത്ത് ബാബു ഉദ്ഘാടനംചെയ്തു. ടി കെ രാമകൃഷ്ണൻ, കാവ്യ ബാലകൃഷ്ണൻ, നിഷാദ് എന്നിവർ സംസാരിച്ചു.
ഓർക്കാട്ടേരിയിൽ കെ കെ ഷനുപ് ഉദ്ഘാടനംചെയ്തു. കെ കെ സബിൻ സംസാരിച്ചു. വൈക്കിശേരി മേഖലയിൽ സുബീഷ് ഉദ്ഘാടനംചെയ്തു, സബിഷ, വൈകുണ്ഠനാഥ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..