06 December Monday

ചുമട്ടുതൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ നടന്ന പിഡബ്ല്യുഡി ഓഫീസ്‌ മാർച്ച് 
ജില്ലാ സെക്രട്ടറി പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌

ചുമട്ടു തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട്‌ തൊഴിലാളികൾ പിഡബ്ല്യുഡി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ഡിസ്‌ട്രിക്ട്‌ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നോർത്ത്‌, സൗത്ത്‌ ഏരിയാ കമ്മിറ്റികൾ സംയുക്തമായാണ്‌ മാർച്ച്‌ നടത്തിയത്‌. സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സി നാസർ, വി കെ  മോഹൻദാസ്‌ എന്നിവർ സംസാരിച്ചു. സി കുഞ്ഞാദുകോയ അധ്യക്ഷനായി. ഇ എം സുരേശൻ സ്വാഗതവും കെ ടി രാജീവൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top