07 December Tuesday

കർഷക ഐക്യദാർഢ്യ റാലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

മുക്കത്ത് നടന്ന കർഷക സമര ഐക്യദാർഢ്യ റാലി ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്യുന്നു

 മുക്കം

കർഷക സമരത്തിനും ലഖ്നൗവിൽ നടക്കുന്ന കർഷക മഹാപഞ്ചായത്തിനും ലഖ്നൗ ചലോ കർഷക റാലിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി നേതൃത്വത്തിൽ മലയോരത്തെങ്ങും കർഷക റാലി നടന്നു.  മുക്കത്ത് നടന്ന റാലി കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു. കെ സുന്ദരൻ അധ്യക്ഷനായി. വി കുഞ്ഞാലി, ടി കെ സാമി, ജെയ്സൺ, കെ ഭാസ്‌കരൻ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തിരുവമ്പാടിയിൽ കർഷക സംഘം ഏരിയാ സെക്രട്ടറി സി എൻ പുരുഷോത്തമനും കൂടരഞ്ഞിയിൽ എൽജെഡി ദേശീയ സമിതി അംഗം പി എം തോമസും പന്നിക്കോട് കിസാൻ സഭ നേതാവ് വി എ  സെബാസ്റ്റ്യനും കോടഞ്ചേരി കണ്ണാത്ത് രഞ്ജിത്ത് ജോസും ഉദ്ഘാടനം  ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top