06 December Tuesday

ഷംസീർ മറന്നില്ല; 
പ്രാവാണ്‌ പ്രാണനാണ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ഷംസീർ പ്രാവിനെ രക്ഷപ്പെടുത്തുന്നു

ഫറോക്ക് 
ഫറോക്ക് പഴയ ഇരുമ്പ് പാലത്തിന്റെ കമാനത്തിന് മുകളിൽ പ്രാണരക്ഷാർഥം ചിറകിട്ടടിച്ച പ്രാവിന്‌ രക്ഷകനായി ബേക്കറി തൊഴിലാളി. ഓണാഘോഷത്തോടനുബന്ധിച്ച്‌ പാലം ദീപാലംകൃതമാക്കുന്നതിനായി കെട്ടിയ നൂലിൽ കാൽ കുരുങ്ങി തലകീഴായി മറിഞ്ഞു തൂങ്ങിയ പ്രാവിനെയാണ് അതുവഴി ബൈക്കിലെത്തിയ അരീക്കാട് അൽ-അമീൻ ബേക്കറി ജോലിക്കാരൻ വള്ളിക്കുന്ന് സ്വദേശി വെൺമരത്ത് ഷംസീർ രക്ഷിച്ചത്‌. ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെയാണ് പാലത്തിന് മുകളിൽ പ്രാവ് പിടയുന്നത് ശ്രദ്ധിച്ചത്. 
ഉടൻ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ സഹായത്തോടെ ഇതു വഴിയെത്തിയ ബസ്സിന് മുകളിൽ കയറി നൂൽ മുറിച്ച് മാറ്റി പ്രാവിനെ രക്ഷിക്കുകയായിരുന്നു. ഇത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഷംസീറിനെ അഭിനന്ദിച്ച് നിരവധി പേർ കുറിപ്പിട്ടു. പൊലീസ്‌ പകർത്തിയ വീഡിയോയും വൈറലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top