28 November Monday

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
കുറ്റ്യാടി
പതിനാറാം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായുള്ള സിഐടിയു ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കുറ്റ്യാടിയിൽ നടക്കും. ബുധനാഴ്‌ച പി ആർ സോമൻ നഗറിൽ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. സിഐടിയുവിൽ അഫിലിയേറ്റ്ചെയ്ത നൂറോളം സംഘടനകളിൽ നിന്നായി 430 പ്രതിനിധികൾ  പങ്കെടുക്കും.  
സംസ്ഥാന നേതാക്കളായ ടി പി രാമകൃഷ്ണൻ എംഎൽഎ, എ കെ ബാലൻ തുടങ്ങിയവർ സംസാരിക്കും. 29ന് ടി ശിവദാസമേനോൻ നഗറിൽ നടക്കുന്ന സമാപന സമ്മേളനം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. 
സമ്മേളനത്തിനായി കുറ്റ്യാടി ഒരുങ്ങിയെന്ന്‌ സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സ്വാഗതസംഘം ചെയർമാൻ എം കെ ശശി, കൺവീനർ എ എം റഷീദ്, സിഐടിയു സംസ്ഥാന സമിതി അംഗം എൻ കെ രാമചന്ദ്രൻ, സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, വി നാണു, ടി കെ ബിജു, സി എൻ ബാലകൃഷ്ണൻ, കെ പി വത്സൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top