16 October Saturday

സി പി ബാലൻ വൈദ്യരെ സ്മരിക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

പി മോഹനൻ, സെക്രട്ടറി,
സിപിഐ എം ജില്ലാകമ്മിറ്റി
 
സി പി ബാലൻ വൈദ്യരുടെ  ദീപ്‌തസ്‌മരണക്ക്‌ 13 വർഷം തികയുകയാണ്‌. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും സംഘടിതശക്തിയിലും സമരപോരാട്ടങ്ങളിലും വിശ്വാസമർപ്പിച്ച് അവരിലൊരാളായി ജീവിച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു ബാലൻവൈദ്യർ.   പാർടി  സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം, കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എന്നീ ചുമതലകൾ  നിർവഹിക്കവേയായിരുന്നു വേർപാട്‌.  കമ്യൂണിസ്റ്റുകാർ  മാതൃകയാക്കേണ്ട  പ്രവർത്തനശൈലിയുടെ ഉടമയായിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ പാർടി താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് അണികളെയാകെ ഒന്നിച്ചുനിർത്താൻ മുൻകൈയെടുത്തു. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽവാസവുമനുഭവിച്ചു.  ത്യാഗപൂർണമായിരുന്നു വൈദ്യരുടെ രാഷ്ട്രീയ ജീവിതം.  കുന്നമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌  14 വർഷം നിയമസഭാംഗമായി.  
  വികസനപ്രശ്നങ്ങളിലും കാരായ്മ കുടിയായ്മ പോലുള്ള സവിശേഷ  ഭൂപ്രശ്നങ്ങളിലും നിയമസഭക്കകത്തും പുറത്തും ശക്തമായ ഇടപെടലും നടത്തി.
നമ്മുടെ നാട്‌ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന വേളയിലാണ്‌ ഇത്തവണ വൈദ്യരുടെ ഓർമ പുതുക്കുന്നത്‌. കേന്ദ്രത്തിലെ ബിജെപി സർക്കാർ ജനാധിപത്യസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ജനവിരുദ്ധ കർഷക നിയമങ്ങൾ നടപ്പാക്കുകയാണ്‌. കേരളത്തിലാകട്ടെ ജനപക്ഷ വികസനപാതയിൽ വീണ്ടും  മുന്നേറുകയാണ്‌ എൽഡിഎഫ്‌ സർക്കാർ.  നാടിനെ ഭീതിയിലാക്കിയ മഹാമാരിയിലും ജനോപകാരപ്രദമായ നിരവധികാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്‌. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നുവരികയാണ്‌.  അദ്ദേഹത്തിന്റെ ഓർമകൾ ഇത്തരം പ്രവർത്തനങ്ങൾക്ക്‌  ശക്തിപകരും.   വൈദ്യരുടെ ഉജ്വല സ്മരണക്കുമുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top