27 October Wednesday

സി പി ബാലൻ വൈദ്യരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

സി പി ബാലൻ വൈദ്യർ അനുസ്മരണം എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു

 കക്കോടി 

സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാനും കർഷകസംഘം നേതാവുമായിരുന്ന സി പി ബാലൻ വൈദ്യരുടെ പതിമൂന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി കക്കോട്ടി റൂബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ബാലൻ വൈദ്യരുടെ ചേളന്നൂർ പുതിയേടത്തുതാഴത്തുള്ള വസതിയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top