27 October Wednesday

സുന്ദരിയായി ചക്കാലക്കൽ അങ്ങാടി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ചക്കാലക്കൽ അങ്ങാടിയിൽ സ്ഥാപിച്ച ചെടിച്ചട്ടികൾ

മടവൂർ
ദിവസങ്ങൾ പലത്‌ കടന്നുപോയിട്ടും ചക്കാലക്കൽ അങ്ങാടിയിലെ പൂക്കൾക്ക്‌ വാട്ടമില്ല. അങ്ങാടി സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മടവൂർ ചക്കാലക്കലിൽ കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ്‌ നാട്ടകാരുടെ കൂട്ടായ്‌മയായ വോയ്‌സ്‌  ഓഫ്‌ ചക്കാലക്കലിന്റെ നേതൃത്വത്തിൽ നടപ്പാതയ്‌ക്ക്‌ ഇരുവശത്തും  ചെടിച്ചട്ടികൾ  സ്ഥാപിച്ചത്‌.  പരിസ്ഥിതി ദിനം കഴിഞ്ഞാൽ  ചെടി പരിപാലനം മറക്കുന്ന ജനങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ്‌ ഈ നാട്ടുകാർ. ബോഗൻവില്ലയും റോസും ഓർക്കിഡും കൂട്ടത്തിൽ പഴുത്ത്‌ പാകമായ തക്കാളിയും നിറഞ്ഞുനിൽക്കുകയാണ്‌ ഈ അങ്ങാടിയിൽ. 120 ചട്ടികളിൽ നിറഞ്ഞ്‌ വിവിധയിനം  അലങ്കാര പുഷ്‌പങ്ങളാണ്‌ അങ്ങാടിക്ക്‌ ചന്തം ചാർത്തുന്നത്‌. ചെടിച്ചട്ടികളുടെ പരിപാലനത്തിന്‌ പ്രത്യേക പരിപാടികളും ഇവർ നടപ്പാക്കി. രണ്ടുപേരുടെ ഗ്രൂപ്പിനാണ്‌ ദിവസവും ചെടി നനയ്‌ക്കാനുള്ള ചുമതല. അങ്ങാടിയും പരിസരവും വൃത്തിയായിരിക്കാനായി അങ്ങാടിയിൽ  ഇരുമ്പുകൂടുകളും സ്ഥാപിച്ചു.  ബസ്‌ സ്‌റ്റാൻഡിനു സമീപത്ത്‌ ഒഴിഞ്ഞു‌കിടക്കുന്ന പൊതുസ്ഥലം വൃത്തിയാക്കി ഇവിടെ ഉദ്യാനവും കുട്ടികൾക്കും വയോധികർക്കും ഇരിക്കാനായി ചെറിയ പാർക്കും‌ നിർമിക്കാനുള്ള ശ്രമത്തിലാണ്‌ നാട്ടുകാർ.   
ചക്കാലക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെയും പങ്കാളികളാക്കി നാടിന്റെ സൗന്ദര്യം നിലനിർത്താനും ഈ കൂട്ടായ്‌മ സ്വപ്‌നം കാണുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top