16 October Saturday

സർക്കാർ ആശുപത്രികളുടെ 
പ്രവർത്തനം മികവുറ്റതാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

പേരാമ്പ്ര മണ്ഡലത്തിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മികവുറ്റതാക്കാൻ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു.

പേരാമ്പ്ര
പേരാമ്പ്ര മണ്ഡലത്തിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മികവുറ്റതാക്കാൻ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു. പേരാമ്പ്ര ടിബിയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ എന്നിവർ പങ്കെടുത്തു. കുടുബാരോഗ്യകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ ഓഫീസർമാർ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സഹായം ഉറപ്പാക്കും. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ആശുപത്രി മാനേജ്മെന്റ്‌ കമ്മിറ്റികളുടെ പ്രവർത്തനം സജീവമാക്കാനും ഒഴിവുള്ള തസ്തികകൾ ഉടൻ നികത്താനും നടപടിയെടുക്കും. 
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വിപുലീകരിച്ച ഡയാലിസിസ് സെന്റർ നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യും. താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാർമസിയുടെ സേവനം രാത്രിയിലും ലഭ്യമാക്കും. ആശുപത്രിയുടെ വിപുലീകരണത്തിന് കിഫ്ബിയിൽനിന്ന് 77.43 കോടിയുടെ അനുമതി ഉടൻ ലഭ്യമാകും. ആശുപത്രി കെട്ടിടം നിർമിക്കാൻ പേരാമ്പ്ര സികെജി ഗവ.കോളേജിന്റെ രണ്ടേക്കർ സ്ഥലം ആരോഗ്യ വകുപ്പിന് വിട്ടുകൊടുക്കാനും നടപടിയായി. 10 കിടക്കകളോടുകൂടിയ ഐസോലേഷൻ വാർഡിന്റെ പ്രവൃത്തി ഉടൻ തുടങ്ങുമെന്നും എംഎൽഎ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top