16 October Saturday

പുതിയപ്പുറം അപകടവളവ്: റോഡിന്റെ 
ഘടനയിൽ മാറ്റം വരുത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

അപകട മേഖലയായ പുതിയപ്പുറം റോഡ് കെ എം സച്ചിൻദേവ് എംഎൽഎയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിക്കുന്നു

 നടുവണ്ണൂർ

അപകടങ്ങൾ തുടർക്കഥയായ പുതിയപ്പുറത്തെ കൊടുംവളവ് നവീകരിച്ച് റോഡിന്റെ ഘടനയിൽ മാറ്റം വരുത്താൻ നിർദേശം നൽകിയതായി കെ എം സച്ചിൻദേവ് എംഎൽഎ അറിയിച്ചു. ഉള്ള്യേരി കുറ്റ്യാടി റോഡിലെ പുതിയപ്പുറത്തെ അപകടകരമായ വളവും പെരവച്ചേരി റോഡിലെ വലിയ കയറ്റവും കാരണം നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണിത്. അഞ്ചോളം അപകട മരണങ്ങളും ഉണ്ടായി. 
നിങ്ങളോടൊപ്പം എംഎൽഎ എന്ന പരിപാടിയിൽ കോട്ടൂർ, നടുവണ്ണൂർ പഞ്ചായത്തുകളിൽനിന്ന് നിരവധിപേർ ഈ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. 
എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ റോഡ്‌ സന്ദർശിച്ചു. പാവങ്ങാട് ഉള്ള്യേരി കുറ്റ്യാടി റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിനായി ബജറ്റിൽ കിഫ്ബിയിലുൾപ്പെടുത്തി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കെആർഎഫ്ബിയാണ് ഈ പ്രവൃത്തിയുടെ ഡിപിആർ തയ്യാറാക്കുന്നത്. പുതിയപ്പുറത്ത് അപകടം ഇല്ലാതാക്കുന്ന രീതിയിൽ റോഡിന്റെ ഘടനയിൽ മാറ്റം വരുത്തണമെന്ന് എൻജിനിയർമാർക്ക് എംഎൽഎ നിർദേശംനൽകി. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി ദാമോദരൻ, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് സുരേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top