24 October Thursday

മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 2.09 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കോഴിക്കോട് 
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കൊയിലാണ്ടി ശാഖയിൽനിന്ന് വായ്പയെടുത്ത രണ്ട് മത്സ്യത്തൊഴിലാളികൾക്ക്‌ കടാശ്വാസമായി 2,09,074 രൂപ അനുവദിക്കാൻ ശുപാർശ. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തിൽ നടത്തിയ സിറ്റിങ്ങിലാണ് ശുപാർശ. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കൊയിലാണ്ടി ശാഖ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേപ്പൂർ ശാഖ, കനറാ ബാങ്ക് കൊയിലാണ്ടി ശാഖ, അഴിയൂർ- ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കപ്പക്കടവ് -തുവ്വപ്പാറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ  സംഘം,  മടപ്പള്ളി- അഴിയൂർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളിൽനിന്ന്‌ വായ്പയെടുത്ത 25 മത്സ്യത്തൊഴിലാളികളുടെ വായ്പയ്‌ക്ക്‌  കടാശ്വാസം അനുവദിക്കാൻ സാധിക്കില്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. 
വായ്‌പ കാലഹരണപ്പെട്ടതിനാൽ ഇവയ്ക്ക് കടബാധ്യത നിലനിൽക്കാത്തതിനാൽ മത്സ്യത്തൊഴിലാളി കടാശ്വാസം വായ്പ കാലഹരണപ്പെട്ടതല്ലെന്ന് തെളിയിക്കാനാവശ്യമായ രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ഒരു അവസരംകൂടി നൽകി. വിഷയം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. 
ബേപ്പൂർ ശാഖയിൽനിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുൾപ്പെട്ട  കേസും കമീഷൻ പരിഗണിച്ചു. മക്കളും ബന്ധപ്പെട്ടവരുമായും സംസാരിച്ച് തിരിച്ചടവിന് ധാരണയുണ്ടാക്കാമെന്ന അഭിപ്രായം സ്വീകരിച്ച് വിഷയം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. 
പരാതികൾ പരിഗണിക്കുന്നതിനും 2008-ലെ വായ്പകളിൽ കടാശ്വാസം അനുവദിക്കുന്നതിനുള്ള തെളിവെടുപ്പിനും പുതിയ തീയതി പിന്നീട് അറിയിക്കും. ചെയർമാൻ ജസ്റ്റിസ് പി എസ്  ഗോപിനാഥൻ, കമീഷൻ മെമ്പർ കെ എ ലത്തീഫ്. സി പി രാമദാസൻ,  ഉമേശൻ, കെ വി ഖാലിദ്,  എം ശരണ്യ, കെ  മിനി ചെറിയാൻ, എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top