28 September Tuesday

ആർടിസാൻസ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

പയിമ്പ്ര പോസ്റ്റോഫീസിനു മുന്നിലെ സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുരുവട്ടൂർ 
കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന തടയുക, നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോവിഡ് വാക്സിനേഷന്‌ ആർടിസാൻസുകൾക്ക് മുൻഗണന നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പയിമ്പ്ര  പോസ്റ്റോഫീസിനു മുന്നിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ ടി ശശിധരൻ, ടി കെ മീന, എം കെ മുരളി, കെ മോഹൻദാസ്  എന്നിവർ സംസാരിച്ചു.
കക്കോടി
കേരള ആർടിസാൻസ് യൂണിയൻ സിഐടിയു കക്കോടി ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കുക, ലേബർ കോഡ് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം പിൻവലിക്കുക, വാക്‌സിൻ പട്ടികയിൽ ആർടിസാൻസിന്‌ മുൻഗണന നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ചേളന്നൂർ സൗത്ത് മേഖലയിൽ അമ്പലത്തുകുളങ്ങര പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ജില്ലാ ട്രഷറർ എം കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. രാജൻ അധ്യക്ഷനായി. കക്കോടി ഈസ്റ്റിൽ ജില്ലാ കമ്മിറ്റി അംഗം എം ടി പ്രസാദ് ഉദ്ഘാടനംചെയ്തു.  കക്കോടി വെസ്റ്റിൽ എം രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. നന്മണ്ടയിൽ പി ഗോവിന്ദൻ, എം പി മോഹനൻ എന്നിവർ സംസാരിച്ചു. കുരുവട്ടൂർ വെസ്റ്റിൽ അനിൽകുമാർ ഉദ്ഘാടനംചെയ്തു. മടവൂരിൽ സദാനന്ദൻ സംസാരിച്ചു. നരിക്കുനിയിൽ സി മോഹനൻ, ടി സുരേഷ് എന്നിവർ സംസാരിച്ചു, പാലങ്ങാട് ടി അപ്പുവും കാരക്കുന്നത്ത് കെ വി മനോഹരൻ, മണി എന്നിവരും സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top