കോഴിക്കോട്
ടാക്‌സ് പ്രാക്ടീഷണർമാർക്ക് സർക്കാർ തിരിച്ചറിയൽ കാർഡ് നൽകണമെന്ന് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കോർപറേഷൻ ജൂബിലി ഹാളിൽ സംസ്ഥാന പ്രസിഡന്റ് പി എസ് ജോസഫ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് പി പി സുബ്രഹ്മണ്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി എൽ രാജേഷ് റിപ്പോർട്ടും ട്രഷറർ യു കെ ദാവൂദ് കണക്കും അവതരിപ്പിച്ചു.
അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബക്ഷേമനിധി മന്ത്രി ആന്റണി രാജു ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. വി എൻ അനിൽ, എസ് വേണുഗോപാൽ, എം ഗണേശൻ, പി കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച പൊതുസമ്മേളനം എം കെ രാഘവൻ എംപി ഉദ്‌ഘാടനം ചെയ്യും. ആദായനികുതി പ്രിൻസിപ്പൽ കമീഷണർ ദർസുഖം സോങ്ടേ മുഖ്യാതിഥിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..