11 July Saturday

പ്രത്യേകം മുറികളൊരുക്കി; നിരീക്ഷണത്തിലുള്ള 16 പേരും പരീക്ഷയെഴുതി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

കോഴിക്കോട്
കോവിഡ് 19 പ്രതിരോധത്തിന്റെ  ഭാഗമായി നിരീക്ഷണത്തിലായിരുന്ന വിദ്യാർഥികൾ പ്രത്യേകം തയ്യാറാക്കിയ മുറികളിലിരുന്ന് എസ്എസ്എൽസി പരീക്ഷയെഴുതി. താമരശേരി വിദ്യാഭ്യാസ ജില്ലയിൽ എട്ടും വടകര ഏഴും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ഒരു വിദ്യാർഥിയുമാണ് നിരീക്ഷണത്തിലിരിക്കെ പരീക്ഷയെഴുതിയത്.
മറ്റു വിദ്യാർഥികൾ പരീക്ഷയെഴുതാൻ ക്ലാസുകളിലേക്ക് കയറിയ ശേഷമാണ് നിരീക്ഷണത്തിലുള്ള വിദ്യാർഥികളെ പ്രത്യേകം ഒരുക്കിയ വഴിയിലൂടെ ഇവർക്കായി ഒരുക്കിയ മുറിയിലേക്ക് കയറ്റിയത്. ഉത്തരക്കടലാസുകൾ വിദ്യാർഥികൾ മടക്കി ഇൻവിജിലേറ്ററുടെ കൈയിലെ കവറിലിട്ടു. പരീക്ഷ കഴിഞ്ഞ്‌ മറ്റു കുട്ടികൾ ക്ലാസ് മുറി വിട്ടശേഷമാണ് ഇവർ പുറത്തേക്കിറങ്ങിയത്. പ്രത്യേക വാഹനത്തിലാണ് നിരീക്ഷണത്തിലുള്ളവർ പരീക്ഷക്കെത്തിയതും മടങ്ങിയതും.  ആരോഗ്യവകുപ്പ് നിഷ്‌കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് പരീക്ഷ നടത്തിയത്.
പ്രധാന വാർത്തകൾ
 Top