11 July Saturday

പേടിക്കാതെ സ്രവമെടുക്കാൻ റോബോട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

സ്രവ സാമ്പിളുകൾ ശേഖരിക്കാൻ വികസിപ്പിച്ച റോബോട്ട്‌

കോഴിക്കോട് 
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കോഴിക്കോടിന്‌ പുതിയൊരു ചുവടുവെപ്പ്‌.  വേഗത്തിലും സുരക്ഷിതമായ രീതിയിലും  സ്രവ സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്ന രീതിയിലാണ്‌  ഇവിടെ റോബോട്ടിനെ വികസിപ്പിച്ചത്‌.  
ആരോഗ്യ പ്രവർത്തകർക്ക്‌ രോഗം പടരുന്ന സാഹചര്യത്തിൽ ഈ കണ്ടുപിടിത്തം ഏറെ ഗണംചെയ്യും.    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി‌  (ഐഐഎംകെ)ന്‌ ‌ കീഴിലുള്ള‌   ഐഎസ്‌പി അഗ്രോ റോബോട്ടിക്സ്   സ്റ്റാർട്ടപ്പ് കമ്പനിയാണ്   റോബോട്ടിനെ വികസിപ്പിച്ചത്‌.  ഐഐഎംകെയുടെ ബിസിനസ് ഇൻകുബേറ്റർ സംരംഭമായ ലൈവിന് കീഴിലാണ്‌ കമ്പനി പ്രവർത്തിക്കുന്നത്‌.  മനുഷ്യസ്പർശമില്ലാതെ സാമ്പിളുകൾ ശേഖരിക്കാൻ ഈ റോബോട്ടിന് കഴിയും. റിമോട്ടിൽ നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടിന്റെ  ഒരു മീറ്റർ    നീളത്തിലുള്ള യന്ത്രകൈ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കാം. 180 ഡിഗ്രിയിൽ തിരിയാനും സാധിക്കും.  ആൻഡ്രോയ്ഡ് ആപ് ഉപയോഗിച്ച് റോബോട്ടിന്റെ   പ്രവർത്തനം നിയന്ത്രിക്കാം. അടുത്ത ഘട്ടത്തിൽ ക്യാമറയും മൈക്രോഫോണും സ്പീക്കറുമടക്കമുള്ള സംവിധാനത്തോടെയുള്ള റോബോട്ടിനെ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്‌പി അഗ്രോ.
പ്രധാന വാർത്തകൾ
 Top