13 July Monday

ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

എംഡിറ്റിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ പ്രവര്‍ത്തിപ്പിക്കുന്നു

കോഴിക്കോട്  
എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  (എംഡിറ്റ്)  വിദ്യാർഥികൾ നിർമിച്ച  ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്  കൈമാറി. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനു മുന്നിൽ കൈ കാണിച്ചാൽ ആവശ്യത്തിനുള്ള സാനിറ്റൈസർ വീഴും. ഇത്തരത്തിലുള്ള മൂന്നു മെഷീനുകളാണ് സ്കൂളിന് നൽകിയത്. എ പ്രദീപ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം ഡിറ്റ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി.
എംഡിറ്റിലെ ഇലക്ടോണിക്സ് വിദ്യാർഥികളായ റസിനും, വിഷ്ണുവും ചേർന്നാണ്  മെഷീൻ നിർമിച്ചത്.
പ്രധാന വാർത്തകൾ
 Top