15 July Wednesday

പരീക്ഷ തുടങ്ങി, ജാഗ്രതയോടെ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കോഴിക്കോട്‌ 
മഹാമാരി ബാധിച്ച്‌ അമ്മ ഐസൊലേഷൻ വാർഡിൽ കിടക്കുന്ന വേദനയും ഉള്ളിലൊതുക്കി വന്ന മകൻ, വീട്ടുകാരിൽ ചിലർ നിരീക്ഷണത്തിലായപ്പോൾ ഒറ്റയ്‌ക്കൊരു ഹാളിലിരുന്ന്‌ പരീക്ഷയെഴുതിയ വിദ്യാർഥി... മഹാമാരിയുടെ കാലത്ത്‌ എസ്‌എസ്‌എൽസി പരീക്ഷ പുനരാരംഭിച്ചപ്പോഴുള്ള കാഴ്‌ചകളാണിത്‌. 44,535 വിദ്യാർഥികളാണ്‌ ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്‌. 20 പേർ പരീക്ഷ എഴുതിയില്ല. 
മാസ്‌ക്‌ ധരിച്ചും സാമൂഹിക അകലം പാലിച്ചും 197 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷയൊരുക്കിയത്‌.  കോവിഡ്‌ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ മകനും ഒരാൾ നിരീക്ഷണത്തിലുള്ള വീട്ടിൽനിന്നുള്ള ഒരു വിദ്യാർഥിയും പരീക്ഷയെഴുതി. വിഎച്ച്‌എസ്‌ഇ പരീക്ഷയും ചൊവ്വാഴ്‌ച ആരംഭിച്ചു.  ഹയർസെക്കൻഡറി പരീക്ഷ ബുധനാഴ്‌ച പുനരാരംഭിക്കും. 179 കേന്ദ്രങ്ങളിലാണ് പരീക്ഷ.
പൊലീസിന്റെ കാവലും 
 കോഴിക്കോട്‌ 
പരീക്ഷാകേന്ദ്രങ്ങൾക്ക്‌ മുന്നിലെ തിരക്ക്‌ ഒഴിവാക്കാൻ പൊലീസ്‌ നടപടി ശക്തം. വിദ്യാലയങ്ങളുടെ കവാടത്തിന്‌ മുന്നിൽ ‌ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌. കുട്ടികൾക്ക്‌ സുരക്ഷിതമായി യാത്രചെയ്യാൻ ട്രാഫിക്‌ ബ്ലോക്കുകളിലും നിയന്ത്രണമുണ്ട്‌. പരീക്ഷാസമയങ്ങളിൽ പൊലീസ്‌ പട്രോളിങ്ങും സജീവമാക്കി.
പ്രധാന വാർത്തകൾ
 Top