25 May Monday

സേവനമാതൃകയായി ഇന്ത്യൻ കോഫീ ഹൗസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കോഴിക്കോട്
‌കോവിഡിനെതിരെ കർമനിരതരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണമൊരുക്കി ഇന്ത്യൻ കോഫീ ഹൗസ്. മെഡിക്കൽ കോളേജ് ശാഖയാണ് ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണത്തിനായി തുറന്നിരിക്കുന്നത്. ഇവിടെ പുറത്തുള്ളവർക്ക് ഭക്ഷണ വിതരണമില്ല. ബീച്ചിലെ കോർപറേഷൻ ശാഖയിലും ഭക്ഷണ വിതരണമില്ല. ഭക്ഷണമുണ്ടാക്കി കോർപറേഷൻ ജീവനക്കാർക്ക്  ഓഫീസിലെത്തിച്ച് നൽകുന്നുണ്ട്. നിയന്ത്രണത്തെ തുടർന്ന് കടുത്ത പ്രയാസങ്ങളനുഭവിച്ചാണ് ഈ രണ്ട് ശാഖകളും  പ്രവർത്തിപ്പിക്കുന്നത്.
‌കോവിഡ് ഭീതിയാൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനാൽ നഗരത്തിലെ അഞ്ച് കോഫീ ഹൗസ് ശാഖകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top