26 January Wednesday

ജില്ലാ സീനിയർ ത്രോബോൾ 
ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ് ടി എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

 കൊയിലാണ്ടി

മാർബിൾ ഗ്യാലറി ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്  കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ ആരംഭിച്ചു.   സംസ്ഥാന  സ്പോർട്സ് കൗൺസിൽ അംഗം ടി  എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് യു കെ ശ്രീജികുമാർ അധ്യക്ഷനായി.
    വ്യാപാരി വ്യവസായി ഏകോപന സമിതി  വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് മുഖ്യതിഥിയായി.  ജില്ലാ സ്പോർട്സ് കൗൺസിൽ   എക്സി. അംഗങ്ങളായ  കെ എം ജോസഫ്, കബീർ സലാല, സി ടി ഇല്യാസ്, വി കെ തങ്കച്ചൻ എന്നിവർ സംസാരിച്ചു.  
     ത്രോബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ വി സഫ്നാസ് സ്വാഗതവും എക്സി. അംഗം വി എം ലത നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top