19 January Tuesday

നൃത്താധ്യാപക കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020
കോഴിക്കോട്‌
കൈകളിൽ മുദ്ര പിടിക്കാനും കാലുകളിൽ ചിലങ്കയണിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലാധ്യാപകർ പ്രതിഷേധ കൂട്ടായ്മ നടത്തി. ‘കലയെ തിരിച്ചുതരൂ, ജീവിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുമായി ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ   ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എൽഐസി  കോർണറിലായിരുന്നു  പ്രതിഷേധം.   
നൃത്താധ്യാപകൾ ഉൾപ്പെടെ ആയിരക്കണക്കിന് കലാകാരന്മാർക്ക്‌ ഒമ്പതു മാസമായി ജോലിയില്ലാതായിട്ടെന്ന് സംഘടനാ പ്രവർത്തകർ പറഞ്ഞു. കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്‌ എം ഫിറോസ്ഖാൻ  ഉദ്ഘാടനം ചെയ്‌തു. 
എകെസിടിഒ ജില്ലാ രക്ഷാധികാരി കലാമണ്ഡലം സത്യവ്രതൻ,   സംസ്ഥാന രക്ഷാധികാരി ഡോ. മധുസൂദനൻ ഭരതാഞ്ജലി,   രമേശ് കാവിൽ,  അജയ് ഗോപാൽ, നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിത്സൺ സാമുവൽ,  അശ്വതി ശ്രീകാന്ത്,   ദിനേശ് കാരശ്ശേരി, ബാലു പുഴക്കര,  ജയപ്രകാശൻ,  സുഷമ ബിനീഷ്,  ഷനൂബ് വാഴക്കാട്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top