കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം. സ്ഥാനാർഥികൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നിർബന്ധമായും രണ്ടടി അകലം പാലിക്കണം. സ്ഥാനാർഥിയും സ്ഥാനാർഥിയോട് സംസാരിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താൻ പാടില്ല. ഇടുങ്ങിയ മുറികളിൽ യോഗം ചേരരുത്. കുട്ടികളോടും പ്രായമായവരോടും ഗർഭിണികളോടും അടുത്തിടപഴകുന്നത് ഒഴിവാക്കണം. സ്ഥാനാർഥികൾ മറ്റ് വീടുകളുടെ അകത്ത് പ്രവേശിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാർഥികളുടെയും മറ്റും പ്രചാരണ പരിപാടികളിൽ ഉൾപ്പെടുത്തണം. പൊതുയോഗങ്ങൾ നടത്താൻ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷോൾ എന്നിവ നൽകിക്കൊണ്ടുള്ള സ്വീകരണ പരിപാടികൾ നടത്താൻ പാടില്ല.
ഏതെങ്കിലും സ്ഥാനാർഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്നപക്ഷം ഉടൻതന്നെ പ്രചാരണരംഗത്തുനിന്ന് മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയുംവേണം. ടെസ്റ്റ് റിസൽട്ട് നെഗറ്റീവായശേഷം ആരോഗ്യവകുപ്പിന്റെ അനുമതിയോടുകൂടിയേ തുടർ പ്രവർത്തനം പാടുള്ളൂവെന്ന് കലക്ടർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..