03 December Friday

യൂത്ത് കോൺഗ്രസ് അക്രമം: ബാലസംഘം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
കുറ്റ്യാടി 
യൂത്ത് കോൺഗ്രസ്‌ ആക്രമത്തിൽ ബാലസംഘം ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ  ജില്ലാ പ്രസിഡന്റ്‌ അഞ്ജു ശ്രീധർ (22), എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം ശ്രുതിലയ (23) എന്നിവരെ  കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്‌ സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ ബാലസംഘം പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിൽ  അശ്ലീലച്ചുവയുള്ള പോസ്റ്റിട്ടിരുന്നു. 
കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം ഭൂപണയ ബാങ്കിന്റെ  താഴെ നിൽക്കുകയായിരുന്ന  ബാങ്ക്‌ ജീവനക്കാരനായ സിദ്ധാർത്ഥിനോട്‌ ബാലസംഘം കൂട്ടുകാരികൾ "നിങ്ങളാണോ സിദ്ധാർത്ഥ്’ എന്നു ചോദിച്ചപ്പോൾ ഒരു പ്രകോപനവുമില്ലാതെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ  പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 
പ്രകടനത്തിനു ശേഷം തൊട്ടിൽപ്പാലം പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെയാണ്‌ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top