23 November Monday

റെയിൽവേ വരുമാന പരിഷ്കാരം അശാസ്ത്രീയം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

 

വടകര
റെയിൽവേ വരുമാന പരിഷ്കാരം എന്ന പേരിൽ യാത്രാനിരക്ക് മൂന്നിരട്ടി വർധിപ്പിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്നും മിനിമം ചാർജ്  30 രൂപയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മലബാർ റെയിൽവേ യൂസേഴ്സ് ഫോറം അഭ്യർഥിച്ചു. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായ സമയത്തും യാത്രക്കാരെയും റെയിൽവേ ജീവനക്കാരെയും തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഏകപക്ഷീയമായ പരിഷ്കാരങ്ങളിൽനിന്ന്‌ റെയിൽവേ പിന്തിരിയണം. 
 ഹ്രസ്വദൂര യാത്രക്ക് മെമു സർവീസ് ആരംഭിച്ചശേഷം മാത്രമേ ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കാവൂ.വരുമാന വർധനക്ക്‌  റെയിൽവേ കൊറിയർ സർവീസ്, എയർപോർട്ടു കളുമായി ബന്ധിപ്പിക്കുന്ന കാർഗോ  ചരക്കുനീക്കം കാര്യക്ഷമമാക്കൽ  തുടങ്ങിയവയാണ്‌ വേണ്ടതെന്നും ഫോറം സെക്രട്ടറി മണലിൽ മോഹനനും എ പി പ്രേമരാജനും നിവേദനത്തിൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top