29 November Tuesday

ലൂക്കയെ തറപറ്റിച്ച് കേരള യുനൈറ്റഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലീഗിൽ ലുക്കാ സോക്കർ ക്ലബ്ബിന്റെ ആർ 
റുബശ്രീയെ മറികടന്ന്‌ കേരള യുനൈറ്റഡ്‌ എഫ്സിയുടെ ബേബി ലാൽചാന്ദമിയുടെ മുന്നേറ്റം ഫോട്ടോ: ജഗത് ലാൽ 


കോഴിക്കോട്  
 ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന രാംകോ കേരള വനിതാ ലീഗിൽ എതിരില്ലാത്ത  ആറ്‌ ഗോളുകൾക്ക് കേരള യുനൈറ്റഡ് എഫ്‌സി  ലൂക്ക സോക്കർ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15, 63 മിനിറ്റുകളിൽ  ബേബി ലാൽചന്ദ്മിയും 7, 66 മിനിറ്റുകളിൽ  അനീനയും 19, 20 മിനിറ്റിൽ  പ്രിസ്റ്റിയും കേരള യുനൈറ്റഡ് എഫ്‌സിക്കുവേണ്ടി  ഗോളുകൾ  നേടി. മത്സരത്തിലുടനീളം  കേരള യുനൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. ദുർബലമായ ലൂക്ക സോക്കറിന്റെ ഫോർവേഡുകൾക്ക് ഒരിക്കൽപ്പോലും യുനൈറ്റഡ് എഫ്‌സിയുടെ പ്രതിരോധനിര ഭേദിച്ച് മുന്നേറാനായില്ല.   29ന്‌  ഗോകുലം കേരള എഫ്‌സി കടത്തനാട് രാജ എഫ്‌സിയുമായി ഏറ്റുമുട്ടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top