20 October Wednesday

പെരുവണ്ണാമൂഴി ഡാം ടൂറിസം നവംബറിൽ 
കമീഷൻ ചെയ്യും: ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി അവലോകന യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ സംസാരിക്കുന്നു. കലക്ടർ തേജ് ലോഹിത് റെഡ്ഡി സമീപം

 പേരാമ്പ്ര 

ജലസേചന വകുപ്പും വിനോദ സഞ്ചാര വകുപ്പും ചേർന്ന് നടപ്പാക്കുന്ന പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നവംബർ ആദ്യവാരം കമീഷൻ ചെയ്യുമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. 3.13 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, ടൈൽ പാകിയ നടപ്പാതകൾ, കുട്ടികളുടെ പാർക്ക്, ലാൻഡ്സ്കേപ്പിങ്‌, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിങ്‌, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അവലോകനംചെയ്യാനായി പെരുവണ്ണാമൂഴി ഐബിയിൽ ചേർന്ന യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ,
ജലസേചന വകുപ്പ് സുപ്രണ്ടിങ്‌ എൻജിനിയർ എസ്‌ കെ രമേശൻ, കുറ്റ്യാടി പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിച്ചേരി, അസി.എക്സിക്യുട്ടീവ് എൻജിനിയർ സി എച്ച് ഹബി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി സി പി ബീന, 
എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പ്, പരിപാലനം എന്നിവയുടെ ചുമതല എംഎൽഎ ചെയർമാനും ജലസേചന വകുപ്പ് എക്സി.എൻജിനിയർ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌, ഡിടിപിസി സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കമ്മിറ്റിക്കായിരിക്കും. ടിക്കറ്റ്‌ നിരക്ക്‌ നിശ്ചയിക്കുന്നതിനും ടൂറിസം പദ്ധതിക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും അടുത്ത മാസം ചേരുന്ന ടൂറിസം കമ്മിറ്റി യോഗം അംഗീകാരം നൽകും. പദ്ധതി കമീഷൻ ചെയ്യുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി പെരുവണ്ണാമൂഴി മാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top