20 October Wednesday

കർഷക സമരം: ഐക്യദാർഢ്യ സദസ്സ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യ സദസ്സ്‌ വില്യാപ്പള്ളിയില്‍ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി സത്യൻ ഉദ്ഘാടനംചെയ്യുന്നു

വടകര
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്  അധ്യാപകരുടെയും ജീവനക്കാരുടെയും സമരസമിതി നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു. 
കുറ്റാടി മേഖലയിലെ വില്യാപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി സത്യൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം  കെ പി  ബാബു, കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം നിഷ, ജോയിന്റ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ റാം മനോഹർ തുടങ്ങിയവർ സംസാരിച്ചു. വടകരയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി   ബി മധു ഉദ്ഘാടനംചെയ്തു. വി വി വിനോദ്, അനിൽ കുമാർ, ടി സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top