20 October Tuesday

കൈക്കൂലി വാങ്ങിയ എസ്‌ഐക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കോഴിക്കോട്‌
ടിപ്പർ ലോറി ഉടമയിൽനിന്ന്‌ കൈക്കൂലി വാങ്ങിയ എസ്‌ഐക്ക്‌ സസ്‌പെൻഷൻ. കസബ പൊലീസ്‌ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ വി ടി പ്രദീപനെയാണ്‌ സിറ്റി പൊലീസ്‌ മേധാവി എ വി ജോർജ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.ആഗസ്‌ത്‌ 27ന്‌ പൊക്കുന്ന് ഭാഗത്ത് വാഹന പരിശോധനക്കിടെ മണ്ണുമായെത്തിയ രണ്ടു ടിപ്പർ ലോറികൾ എസ്‌ഐ തടഞ്ഞിരുന്നു. നിയമപരമായി പിഴ ഈടാക്കാതെ പറഞ്ഞുവിട്ടെന്നും ലോറി ഉടമ ജയ്‌സലിനോട് സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ഇയാളിൽ നിന്ന്‌ കൈക്കൂലിയായി 4,000 രൂപ വാങ്ങുകയും ചെയ്‌തതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top