22 October Thursday

എൻഎസ്‌എസ്‌: പൊയിൽക്കാവ് എച്ച്‌എസ്‌എസിന്‌ 4 അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കൊയിലാണ്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി  നാഷണൽ സർവീസ് സ്കീം 2019‌–-20 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച‌വച്ച  പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിന് നാല് അവാർഡുകൾ ലഭിച്ചു.
സംസ്ഥാന തലത്തിലെ മികച്ച വള‌‌‌ന്റിയറായി പൊയിൽക്കാവ്  ഹയർസെക്കൻഡറി സ്കൂളിലെ ബി ജെ ശ്രീലക്ഷ്മി ദേവയും ഉത്തരമേഖലയിലെ മികച്ച വളന്റിയറായി എസ്‌ ആർ ഭഗത് കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.  ജില്ലയിലെ മികച്ച യൂണിറ്റായി പൊയിൽക്കാവ്  ഹയർസെക്കൻഡറി സ്കൂളിനെയും  ജില്ലയിലെ  മികച്ച പ്രോഗ്രാം ഓഫീസറായി  പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയായ  വി എൽ ലജിനയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top