22 October Thursday

വാഹനാപകട കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
വടകര
നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് ആർപിഎഫ് കോൺസ്റ്റബിൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇരുവർക്കുമായി ഒരു കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ വിധി. കുറ്റ്യാടി അമ്പലക്കണ്ടി എ കെ അജിത് കുമാറിനാണ്‌(45) ഗുരുതരമായി പരിക്കേറ്റത്‌. കണ്ണൂർ കണിച്ചാൽ മേക്കൽ എം എസ് വിജേഷ് ആണ് മരിച്ചത്‌. അജിത്ത് കുമാറിന് 45,55,000 രൂപയും വിജേഷിന്റെ കുടുംബത്തിന് 41,06,701 രൂപയും നൽകണം. കേസ് ഫയൽ ചെയ്ത 2011 മുതൽ ഏഴര ശതമാനം പലിശ സഹിതം നൽകാനാണ് എംഎസിടി ജഡ്ജി ബി പി എം സുരേഷ്ബാബു ഉത്തരവിട്ടത്. റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 
2011 നവംബർ 25നാണ് കേസിനാസ്പദമായ അപകടം നടന്നത്. ആന്ധ്രാ പ്രദേശിലെ അനന്തപൂരിലെ സിംഗന മല മണ്ഡലിൽ ആർപിഎഫിൽ കോൺസ്റ്റബിൾമാരായിരുന്നു ഇരുവരും. നാട്ടിലെത്തി തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ സെക്കന്തരാബാദ് മൗലാനാ കോളേജിനുസമീപം ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിയന്ത്രണംവിട്ട് എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top