08 August Saturday

പ്രവാസികളെ ഇനി ടാഗോർ ഹാളിലേക്ക്‌ എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കോഴിക്കോട്‌
എയർപോർട്ടുകളിൽ നിന്ന്‌ കെഎസ്‌ആർടിസിയിൽ ജില്ലയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്ന കേന്ദ്രം പുതിയ ബസ്‌ സ്റ്റാൻഡിൽനിന്ന്‌ ടാഗോർ ഹാളിലേക്ക്‌ മാറ്റി. മറ്റു യാത്രക്കാരുമായുള്ള സമ്പർക്ക സാധ്യത തീരെ കുറയ്ക്കാനാണ്‌ ക്രമീകരണം. ടാഗോർ ഹാളിൽ പ്രവാസികൾക്കായി‌ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കും. ഇരുന്ന്‌ വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ഇവിടെയെത്തുന്നവർക്ക്‌ വീട്ടിലേക്കോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്കോ  പോകാനുള്ള സൗകര്യവും  ഏർപ്പെടുത്തിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top