05 August Wednesday

ഏഴു പേര്‍ക്കുകൂടി കോവിഡ്

സ്വന്തം ലേഖകൻUpdated: Friday Jun 26, 2020
കോഴിക്കോട് 
ജില്ലയിൽ ഏഴ് കോവിഡ്  കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി  ജില്ലാ  മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. ആറുപേർ രോഗമുക്തി നേടി.
പോസിറ്റീവായവർ:  കാരശേരി സ്വദേശി (27) -23 ന് ചെന്നൈയിൽ നിന്ന്‌ ട്രാവലറിൽ വാളയാർ ചെക്ക് പോസ്റ്റിലെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് ടാക്സിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ. സ്രവ പരിശോധന പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
 കക്കോടി സ്വദേശി (48)  18 ന് ദുബായിയിൽ നിന്ന്‌ വിമാനമാർഗം എത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കുന്നമംഗലത്തെത്തി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ചികിത്സയ്ക്കായി ആംബുലൻസിൽ എഫ്എൽടിസിയിലേക്ക് മാറ്റി.
ഉണ്ണികുളം സ്വദേശി (44) 18 ന് വിമാനമാർഗം ഖത്തറിൽ നിന്നെത്തി.  സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട് കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.  പോസിറ്റീവായതിനെ തുടർന്ന്  മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തൂണേരി സ്വദേശിയായ പെൺകുട്ടി (2) 19 ന് വിമാനമാർഗം മസ്‌ക്കറ്റിൽ നിന്ന്‌   കൊച്ചിയിലെത്തി.  ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.   മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊടുവള്ളി സ്വദേശി (52)-  15 ന് കുവൈത്തിൽനിന്ന്‌ വിമാനമാർഗം കൊച്ചിയിലെത്തി.  രോഗലക്ഷണങ്ങളെ തുടർന്ന് കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സ്രവ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് അവിടെ  ചികിത്സയിലാണ്.
വെസ്റ്റ്ഹിൽ സ്വദേശി(42)-  19 ന് കുവൈത്തിൽ നിന്ന്‌ വിമാനമാർഗം കണ്ണൂരിലെത്തി.  സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ എൻഐടിയിലെത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി. 
42 വയസ്സുള്ള തമിഴ്നാട് നീലഗിരി സ്വദേശി 23 ന് ദുബായിൽനിന്ന്‌ വിമാനമാർഗം കോഴിക്കോട്ടെത്തി.  രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തിൽ എത്തിച്ചു. പോസിറ്റീവായതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്. ഏഴുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
രോഗമുക്തി നേടിയവർ
എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന അഴിയൂർ  സ്വദേശികൾ (32, 59 വയസ്സ്),  കുന്നുമ്മൽ സ്വദേശി (58),  കൊയിലാണ്ടി  സ്വദേശികൾ (65, 52), തുറയൂർ സ്വദേശി (49). ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവർ 142 ഉമായി. ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു. 
  ഇപ്പോൾ  83 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതിൽ  31 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 47 പേർ  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേർ കണ്ണൂരിലും  രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഒരാൾ കളമശേരിയിലാണ്‌ ചികിത്സയിൽ. ഇതുകൂടാതെ  ഒരു പാലക്കാട് സ്വദേശിയും   ഒരു വയനാട് സ്വദേശിയും  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും  കോഴിക്കോട് മെഡിക്കൽ കോളേജിലും  ചികിത്സയിലാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top